Site icon Asiavision

വ്യാജ സ്പാനിഷ് പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച പലസ്തീൻ പൗരന് ദുബായിൽ ആറുമാസം തടവ് ശിക്ഷ.

asiavision news

വ്യാജ സ്പാനിഷ് പാസ്‌പോർട്ട് ഉപയോഗിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൽ കയറാൻ ശ്രമിച്ചതിന് 33 കാരനായ പലസ്തീൻ സന്ദർശകന് ആറുമാസം തടവ് ശിക്ഷ വിധിച്ചു.

ജനുവരിയിലാണ് സംഭവം നടന്നത്. വിമാനത്താവള ജീവനക്കാരൻ ഈ യാത്രക്കാരന്റെ ബോർഡിംഗ് രേഖകൾ പരിശോധിക്കവേ പ്രതി വ്യാജ സ്പാനിഷ് പാസ്‌പോർട്ട് കാണിച്ചപ്പോൾ ഉദ്യോഗസ്ഥർ സംശയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരന് ഒരു സ്പാനിഷ് ഐഡി കാണിച്ചെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ യാത്രാ നടപടിക്രമങ്ങൾ എളുപ്പമാക്കാനായി പാസ്‌പോർട്ടിൽ എൻട്രി, എക്സിറ്റ് സ്റ്റാമ്പുകൾ എന്നിവയിൽ പ്രതി തന്റെ ചിത്രവും പേരും വ്യാജമായാണ് ഉണ്ടാക്കിയിരുന്നത്.

വ്യാജ സ്പാനിഷ് പാസ്‌പോർട്ടും ഐഡിയും ഉപയോഗിച്ച് പ്രതി രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. തുർക്കിയിലെ ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് 2,000 യൂറോയ്ക്ക് (8,800 ദിർഹം) വ്യാജ പാസ്‌പോർട്ട് വാങ്ങിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.