asiavision_vartha

ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പോകരുതെന്ന് ഒമാന്‍ എംബസി നിർദ്ദേശിച്ചു.

തികച്ചും ആവശ്യമില്ലെങ്കില്‍ ഒമാന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് പോകരുത്. ഇന്ത്യയില്‍ പ്രതിദിനം 200,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രാ നിരോധനവും നിയന്ത്രണവും ഉള്‍പ്പെടെ വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികൃതരെ പ്രേരിപ്പിക്കുന്നു’, ഒമാന്‍ എംബസി അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.