കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിൽ നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.രണ്ടാഴ്ചത്തേക്കാണ് നിലവിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
രാത്രി 9 മുതല്‍ രാവിലെ 5 മണിവരെ ബാധകം.വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും . കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കോവിഡ് കോര്‍ കമ്മിറ്റി ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറക്കാനുള്ള നടപടികളും തീരുമാനിച്ചിട്ടുണ്ട്.
തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.