asiavisionvartha

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി പൊതുജനാരോഗ്യ, സുരക്ഷാ നിയമങ്ങളും മുൻകരുതൽ മാനദണ്ഡങ്ങളും ലംഘിച്ചതായി കണ്ടെത്തിയ 30 ഭക്ഷ്യ സ്ഥാപനങ്ങൾ അജ്മാനിലെ അധികൃതർ അടച്ചുപൂട്ടി.

ഈ വർഷം 2021 ജനുവരി മുതൽ മാർച്ച് വരെ നടത്തിയ കർശനമായ തീവ്രമായ ഡ്രൈവുകൾക്കിടെയാണ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളെ നാഗരിക അധികൃതർ പൂട്ടിച്ചതായി മുനിസിപ്പാലിറ്റി, ആസൂത്രണ വകുപ്പ് അജ്മാൻ (എംപിഡിഎ) ആരോഗ്യ-പരിസ്ഥിതി വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഹൊസാനി അറിയിച്ചത്.

മൊത്തത്തിൽ 3,799 ഫുഡ്ഔട്ട്ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ അതിൽ 139 പേർക്ക് പൊതുജനാരോഗ്യ, സുരക്ഷാ നടപടികൾ പാലിക്കാത്തതിന് പിഴയും ചുമത്തിയിട്ടുണ്ട്.പകർച്ചവ്യാധി തടയുന്നതിനായി ഈ വിശുദ്ധ റമദാൻ മാസത്തിൽ വകുപ്പിന്റെ പരിശോധനാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് അൽ ഹൊസാനി പറഞ്ഞു.